ജയ്പുർ: രാജസ്ഥാനിൽ നടക്കുന്ന അഞ്ചാമത് ഖെലോ ഇന്ത്യ യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോൾ വനിതകളുടെ ഫൈനലിൽ എം.ജി. യൂണിവേഴ്സിറ്റി എസ്ആർഎം ചെന്നൈയെ നേരിടും. ഖെലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൻ്റെ വനിതകളുടെ സെമി ഫൈനലിൽ എം.ജി. യൂണിവേഴ്സിറ്റി വനിതകൾ ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ (70-61) പരാജയപ്പെടുത്തിയപ്പോൾ, ചെന്നൈയിലെ എസ്ആർഎം യൂണിവേഴ്സിറ്റി, 68-58 എന്ന സ്കോറിന് ചണ്ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.

To advertise here,

എംജിയുവിനുവേണ്ടി കൃഷ്ണപ്രിയ 20 പോയിന്റുമായി ടോപ് സ്കോററായി. ഐറിൻ എൽസ ജോൺ(14), അക്ഷയ ഫിലിപ്പ് (13), ആതിര ദാസ് (10), റീമ റൊണാൾഡ് (6) എന്നിവരാണ് മറ്റുസ്കോറർമാർ. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടി പ്രസീത ഷെട്ടി (15), ആധ്യാ നാഗലിംഗ (12), ആഹാന ജോർജ് (12), ഷോമിര ബിഡേയ് എന്നിവർ സ്കോർ ചെയ്തു.

രണ്ടാം സെമി ഫൈനലിൽ എസ്ആർഎം ചെന്നൈക്കുവേണ്ടി സോന റെസലിൻ (25), ജീവിക കെ (17), യെഡ്ല ഹേമലത (10), അകോട്ട് റെബേക്ക (10) എന്നിവരും പഞ്ചാബ് യൂണിവേഴ്സിറ്റിക്കായി കോമൾ പ്രീത് കൗർ (15), ഭൂമിക റാണി (12), പൂജ (11), കനിഷ്ക ധിർ (10) എന്നിവർ സ്കോർ ചെയ്തു.