നഗോയ: ഏഷ്യൻ ഗെയിംസ് ടെക്‌ബോൾ സെമി ഫൈനലിൽ ഇന്ത്യയുടെ ക്വുംസി ഡിസൂസയ്ക്ക് തോൽവി. വനിതാ സിംഗിൾസിൽ ഇന്തോനേഷ്യയുടെ ഇമാ സുമയ്യയോടാണ് ക്വുംസി പരാജയപ്പെട്ടത്. ഇനി ഞായറാഴ്ച വെങ്കല മെഡലിനായി മത്സരിക്കും.
ആദ്യ സെറ്റ് 12-7ന് വിജയിച്ച് മികച്ച തുടക്കമാണ് ക്വുംസിക്ക് ലഭിച്ചത്. എന്നാൽ പിന്നീട് ഇന്തോനേഷ്യൻ താരം തിരിച്ചുവരികയായിരുന്നു. രണ്ടാം സെറ്റിൽ അവർ 12-9ന് വിജയിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ ഇന്ത്യൻ താരം 4-0ത്തിന് മുന്നിലെത്തിയെങ്കിലും തുടർച്ചയായി പോയിന്റുകൾ നേടിയ ഇമാ സുമയ്യ 12-7ന് സെറ്റും മത്സരവും സ്വന്തമാക്കി.
ഞായറാഴ്ച നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ജപ്പാന്റെ യിയുന സകാമോട്ടോയാണ് ക്വുംസിയുടെ എതിരാളി. ഇതിൽ വിജയിച്ചാൽ ടെക്‌ബോളിൽ ഇന്ത്യയുടെ ആദ്യ മെഡൽനേട്ടമാകും അത്.
Content Highlights: Kumsi D'Souza lost the women's singles teqball semifinal to Indonesia's Ima Sumayya., Started strong by winning the first set 12-7 but lost the subsequent sets., Will face Japan's Yiyuna Sakamoto in the bronze medal match on Sunday., A win in the bronze match will secure India's first-ever teqball medal.
Published: 19 Sept 2026, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented