ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി ഹൈദരാബാദ് സ്വദേശിയായ യുവതി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ വിപ്രജ് നിഗത്തിനെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. 2025 ജൂലായിയിൽ നോയിഡയിലെ ഹോട്ടലിൽവെച്ച് വിവാഹവാഗ്്ദ്ധാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ദിവസം വിപ്രജിന്റെ ഉത്തർ പ്രദേശിലെ ബരാബങ്കിയിലുള്ള വീടിന് മുന്നിൽ യുവതി മണിക്കൂറുകളോളം കുത്തിയിരുന്നു. നിലവിൽ ജപ്പാനിലുള്ള ക്രിക്കറ്റ് താരത്തെ കാണണമെന്നായിരുന്നു യുവതിയുടെ ആവശ്യം. തുടർന്ന് വിപ്രജിന്റെ പിതാവ് യുവതിയോട് ഫോണിൽ സംസാരിക്കുകയും ഒരാഴ്ച്ചക്കുശേഷം വിപ്രജിനോട് സംസാരിക്കാമെന്ന് ഉറപ്പ് നൽകിയതായും ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടിൽ പറയുന്നു. യാതൊരുവിധ തർക്കത്തിനും താത്പര്യമില്ലെന്നും വിപ്രജിനെ കാണാൻ വേണ്ടി മാത്രമാണ് താൻ വന്നതെന്നും യുവതി വ്യക്തമാക്കി.
നിഗമും യുവതിയും നേരത്തെ തന്നെ പോലീസിൽ പരാതികൾ നൽകിയിട്ടുണ്ട്. 2025 നവംബർ എട്ടിന് വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് വിളിച്ച് വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് വിപ്രജ് ബരാബങ്കി പോലീസ് സ്‌റ്റേഷനിൽ യുവതിക്കെതിരെ പരാതി നൽകി. തുടർന്ന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് യുവതി ഗൗതം ബുദ്ധ നഗറിലെ എക്‌സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ വിപ്രജിനെതിരേയും പരാതി നൽകി. 2025 മെയിൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും, വിവാഹം വാഗ്ദാനം ചെയ്ത് വിപ്രജ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
2025 ജൂലൈ 29 ന് വിപ്രജ് തന്നെ നോയിഡയിലെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. 2025 ഡിസംബർ 16-നാണ് കേസ് രജിസ്റ്റർ ചെയ്തത്.
സ്പിൻ ബൗളറും ലോവർ മിഡിൽ ഓർഡർ ബാറ്ററുമാണ് നിഗം. 22-കാരനായ താരം ഉത്തർപ്രദേശിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന താരം 19 മത്സരങ്ങളിൽ നിന്ന് 36.07 ശരാശരിയിൽ 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Content Highlights: Vipraj Nigam faces sexual assault allegations filed by a Hyderabad-based woman in December 2025., The alleged incident reportedly occurred at a Noida hotel in July 2025 under the pretext of marriage., Nigam filed a prior complaint in November 2025 alleging threats and extortion., The controversy unfolds as Nigam prepares for his India debut against Japan and the 2026 Asian Games.
Published: 21 Sept 2026, 09:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented