തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി ഭാര്യയെ പീഡിപ്പിച്ച പൂജാരിയെ കോടതി ഏഴുവർഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധികതടവ് അനുഭവിക്കണം.

To advertise here,

പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാനാണ് പ്രതിയെ ശിക്ഷിച്ചത്. 

ഇടവ വെൺകുളം മേക്കുളം വൈകുണ്ഡം വീട്ടിൽ രാജേഷാണ് പ്രതി. ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനുള്ള പ്രത്യേക പൂജയ്ക്ക്‌ എത്താൻ പറഞ്ഞ പ്രതി വീട്ടമ്മയെ ക്ഷേത്രത്തിന്റെ സ്റ്റോർ റൂമിൽ വെച്ചാണ് പീഡിപ്പിച്ചത്. പല ദിവസങ്ങളിലായി പീഡനം തുടർന്നെന്നാണ് കേസ്. 2016 ഏപ്രിലിലായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി സന്ദീപ്‌ ആർ.എൻ. ഹാജരായി.