തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പെറ്റ് ഷോപ്പ് ഉടമയെയും ജിം ട്രെയിനറെയുമാണ് പോലീസ് അറസ്റ്റുചെയ്തത്. കോവളം സ്വദേശികളായ അനൂപ്, റെജി എന്നിവരാണ് പ്രതികൾ.
വളർത്തുമൃഗങ്ങളെ വിൽക്കുന്ന ഒരു കടയിൽവെച്ചാണ് പ്രതികൾ 16-കാരിയായ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്‌കൂൾ പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിൽ വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിൽ ജോലിക്കുനിൽക്കുകയായിരുന്നു പെൺകുട്ടി. ഇവിടെവെച്ചാണ് കടയുടമയും സുഹൃത്തായ ജിം ട്രെയിനറും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനമേറ്റതായുള്ള വിവരം അറിയിച്ചത്. ഇതോടെ സ്‌കൂൾ അധികൃതർ പോലീസ് സ്‌റ്റേഷനിലും ചൈൽഡ് ലൈനിലും ഇക്കാര്യമറിയിച്ചു. തുടർന്ന് പോലീസ് പ്രതികളിലേക്കെത്തുകയായിരുന്നു.
Published: 05 Nov 2026, 11:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented