
സിഡ്‌നി: മുൻ ഫോർമുല വൺ ലോകചാമ്പ്യൻ അലൻ ജോൺസ് അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച എൺപതാം പിറന്നാൾ ആഘോഷിച്ച അലൻ ജോൺസ് ഏറെക്കാലമായി അർബുദത്തോട് പോരാടുകയായിരുന്നു. ഓസ്‌ട്രേലിയക്കാരനായ അദ്ദേഹം ഫോർമുല വൺ ലോകചാമ്പ്യനാകുന്ന ആദ്യ വില്ല്യംസ് ഡ്രൈവർ കൂടിയാണ്. കരിയറിൽ 12 ഗ്രാൻഡ്പ്രീകൾ നേടിയിട്ടുണ്ട്. 1975 മുതൽ 1986 വരെ റേസിങ് ട്രാക്കിൽ സജീവമായിരുന്ന അദ്ദേഹം 1980-ലാണ് ലോകചാമ്പ്യനായത്.
1975-ൽ സ്പാനിഷ് ഗ്രാൻഡ്പ്രീയിലാണ് അരങ്ങേറ്റം. 1977-ൽ ഷാഡോ ടീമിനായി ഓസ്ട്രിയയിലാണ് ആദ്യ വിജയം കൈവരിച്ചത്. തൊട്ടടുത്ത വർഷം വില്ല്യംസിനൊപ്പം ചേർന്നു.
1979ൽ മൂന്നാം സ്ഥാനത്തെത്തിയ അലൻ ജോൺസ് തൊട്ടടുത്ത വർഷം അഞ്ച് വിജയങ്ങൾ നേടിയാണ് ലോകകിരീടം ചൂടിയത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയക്കാരൻ കൂടിയാണ് ജോൺസ്. അതിന് മുമ്പ് മൂന്ന് തവണ ജാക്ക് ബ്രാബം കിരീടം നേടിയിരുന്നു.
Content Highlights: Former Formula 1 World Champion Alan Jones passed away at age 80., He won 12 Grand Prix titles during his racing career., He became the first Williams driver to win the F1 World Championship in 1980., He was only the second Australian to achieve the F1 world title.
Published: 05 Nov 2026, 04:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented