
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ ഠാക്കൂര്‍ വിവാഹിതനാകുന്നു. ദീര്‍ഘനാളായി അടുത്ത സുഹൃത്തായിരുന്ന മിതാലി പരൂല്കറാണ് വധു. താനെയില്‍ 'ഓള് ദ ബെയ്ക്ക്സ്' എന്നു പേരുള്ള ഒരു സ്റ്റാര്‍റ്റ് അപ് കമ്പനി നടത്തുകയാണ് മിതാലി.
ഇരുവരുടേയും വിവാഹ നിശ്ചയം തിങ്കളാഴ്ച്ച ബാന്ദ്രയില്‍ നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുംബൈ രഞ്ജി ടീമിലെ സഹതാരങ്ങളായ ധവാല്‍ കുല്‍ക്കര്‍ണിയും അഭിഷേക് നായരുമാണ് ചടങ്ങിനെത്തിയ ക്രിക്കറ്റ് താരങ്ങള്‍.
മുപ്പതുകാരാനയ ശാര്‍ദുല്‍ ഇന്ത്യക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ട്വന്റി-20 ലോകകപ്പ് ടീമിലും ശാര്‍ദുല്‍ അംഗമായിരുന്നു. ലോകകപ്പിന് ശേഷം താരത്തിന് വിശ്രമം അനുവദിച്ചതിനാല്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല.
Content Highlights: Shardul Thakur gets engaged to long time friend Mittali Parulkar
Published: 29 Nov 2021, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented