മകൾ അല്ലു അർഹയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി അല്ലു അർജുൻ. അർഹയുടെ പത്താം പിറന്നാൾ ദിനത്തിൽ 'എന്റെ ജീവിതത്തിലെ സന്തോഷം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഹൃദയസ്പർശിയായ കുറിപ്പ് അല്ലു അർജുൻ പങ്കുവെച്ചത്.
അല്ലു അർജുൻ മകൾക്ക് നേർന്ന മനോഹരമായ പിറന്നാൾ ആശംസകൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാവുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്ന മനോഹരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ട്, 'എന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ' എന്നാണ് താരം കുറിച്ചത്.
വെള്ളിത്തിരയിലെ തകർപ്പൻ പ്രകടനങ്ങൾക്കും തിരക്കേറിയ സിനിമാ ജീവിതത്തിനുമപ്പുറം, കുടുംബത്തോടൊപ്പമുള്ള സ്‌നേഹനിർഭരമായ നിമിഷങ്ങൾ അല്ലു അർജുൻ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കിളിയേ കിളിയേ എന്ന എസ്. ജാനകി പാടിയ പാട്ടിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.
അർഹയുടെ പത്താം പിറന്നാൾ ആഘോഷം കൂടുതൽ അവിസ്മരണീയമാക്കാൻ അല്ലു അർജുനും കുടുംബവും ശ്രീലങ്കയിലേക്കാണ് യാത്ര തിരിച്ചത്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രിയപ്പെട്ടവർക്കൊപ്പം മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
ഗുണശേഖർ സംവിധാനം ചെയ്ത 'ശാകുന്തളം' എന്ന ചിത്രത്തിൽ ഭരത രാജകുമാരനായി വേഷമിട്ട് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരപുത്രിയാണ് അർഹ. അഞ്ചാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് പരിശീലക എന്ന നേട്ടത്തിലൂടെ നോബിൾ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിലും അർഹ ഇടംനേടിയിരുന്നു. അർഹയുടെ തെലുങ്ക് ഭാഷയിലുള്ള പ്രാവീണ്യവും സംസ്‌കാരത്തോടുള്ള അടുപ്പവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Content Highlights: Allu Arjun shared a heartfelt birthday post for his daughter Allu Arha on her 10th birthday. The actor posted a black-and-white photo set to the classic Malayalam song 'Kiliye Kiliye' sung by S. Janaki. Allu Arjun and his family traveled to Sri Lanka to celebrate Arha's milestone birthday. Arha previously made her acting debut as Prince Bharata in Gunasekhar's film 'Shaakuntalam' and holds a Noble Book of World Records title as the youngest chess trainer.
Published: 22 Nov 2026, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented