
ന്യൂഡൽഹി: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത് പോലിസുകാരുമായി വാക്പോരിൽ ഏർപ്പെട്ട് വിവാദ നായികയായ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഒരു നന്മയുടെ പേരിൽ ആരാധകരുടെ കൈയടി നേടുന്നു. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ച റിവാബ ഇക്കാര്യം തന്റെ ജന്മദിനത്തിൽ വെളിപ്പെടുത്തി. റിവാബയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ജഡേജ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
'ദൈവാനുഗ്രഹത്താൽ ഒരു മനുഷ്യശരീരത്തിന് ആവശ്യമായ അവയവങ്ങളെല്ലാം എനിക്കുണ്ട്. കാഴ്ചപരിമിതർക്ക് ഏതെങ്കിലും വിധത്തിൽ സഹായം ഉറപ്പാക്കാൻ എനിക്ക് സാധിക്കുമെങ്കിൽ അതിൽ അഭിമാനിക്കുന്നു. ഇപ്പോൾ എന്റെയുള്ളിൽ അലയടിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ എനിക്കു വാക്കുകളില്ല. എന്നെ സംബന്ധിച്ച് വളരെയധികം സമാധാനം നൽകുന്ന, സന്തോഷം നൽകുന്ന നിമിഷമാണിത്. നമ്മുടെയൊക്കെ മരണം ആർക്കെങ്കിലുമൊക്കെ ഉപകാരപ്രദമാകുന്നതിന് ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.' റിവാബ വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ വർഷം റിവാബ ബി.ജെ.പിയിൽ ചേർന്നിരുന്നു. തുടർന്ന് ഗുജറാത്തിൽ കർണിസേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി റിവാബയെ നിയമിക്കുകയും ചെയ്തു.
Content Highlights: Ravindra Jadejas wife Rivaba marks birthday by pledging for eye donation
Published: 05 Sept 2020, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented