ടോക്കിയോ/ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യയും ജപ്പാനും. ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ 'ടു പ്ലസ് ടു' പ്രതിരോധ-വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് ഭീകരവാദത്തിനെതിരെ സംയുക്തമായി പോരാടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

To advertise here,

പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ സംഘടിതമായ നീക്കങ്ങളും കടുത്ത നടപടികളും സ്വീകരിക്കാൻ ഉച്ചകോടിയിൽ ധാരണയായി.

ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയുടെ ഫയറിങ് റേഞ്ചുകൾ വിട്ടുനൽകാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത സമ്മേളനത്തിൽ പ്രതിരോധവും നയതന്ത്രവും ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരിച്ച് മുന്നോട്ടുപോകാൻ തീരുമാനമായിട്ടുണ്ട്.