റിയോ ഡി ജനൈറോ: ഫുട്ബോൾ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റി അരാന്റസ് (101) അന്തരിച്ചു. പെലെ വിടവാങ്ങി 18 മാസങ്ങൾക്കുശേഷമാണ് അരാൻറസിന്റെ മരണം. പ്രായാധിക്യം കാരണമുള്ള ഓർമ്മപ്രശ്നങ്ങളാൽ പെലെയുടെ മരണം അരാന്റസ്‌ അറിഞ്ഞിരുന്നില്ല.

To advertise here,

പെലെയുടെ പിതാവ് ജാവു റാമോസ് ഡി നാസിമെന്റോ 16-ാം വയസ്സിലാണ് അരാന്റയെ വിവാഹംചെയ്തത്. പതിനേഴാം വയസ്സിൽ അവർ പെലെക്ക് ജന്മം നൽകി. ദമ്പതിമാരുടെ രണ്ടാമത്തെ മകൻ ജെയിർ 2020-ൽ മരിച്ചിരുന്നു. ചെറിയ പ്രായത്തിൽതന്നെ ജിവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളും സ്നേഹവും അമ്മയിൽനിന്നാണ് ലഭിച്ചതെന്ന് അരാൻറസിന്റെ നൂറാംജന്മദിനത്തിൽ പെലെ ഇൻസ്റ്റയിൽ കുറിച്ചിരുന്നു.