ഉത്തരാഖണ്ഡ്: വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളം സ്വര്‍ണം നേടിയത്. 

To advertise here,

3 x 3 ബാസ്കറ്റ്ബോൾ ഫൈനലിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾക്ക് തോൽവിയേറ്റുവാങ്ങി. സ്വർണം പ്രതീക്ഷിച്ച കേരളം ഇതോടെ വെള്ളിയിലൊതുങ്ങി. 

പുരുഷ ടീം മധ്യപ്രദേശിനോട് സഡൻഡെത്തിലാണു തോറ്റത്. നിശ്ചിത സമയത്ത് 20-20 ന് ഇരു ടീമും തുല്യത പാലിച്ചതിനെത്തുടർന്നാണ് സഡൻഡെത്ത് വേണ്ടി വന്നത്. വനിതകൾ ഫൈനലിൽ തെലങ്കാനയോടാണ് തോറ്റത്.