
ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും.
താരത്തെ കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഹൃദയ ധമനിയിലെ തടസം ഒഴിവാക്കാന്‍ അദ്ദേഹത്തിന് സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
49-കാരനായ താരത്തിന്റെ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയായെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് കോച്ചാണ് മുരളീധരന്‍. ഉടന്‍ തന്നെ അദ്ദേഹം ഹൈദരാബാദ് സംഘത്തോടൊപ്പം ചേരും.
Content Highlights: Muttiah Muralitharan Set To Be Discharged After Angioplasty On Monday
Published: 19 Apr 2021, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented