കൊച്ചി: തായ്‌ക്വോണ്ടോ മത്സരത്തിനിടെ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തൃശ്ശൂർ സ്വദേശിയും പെരുമ്പിലാവ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ ഫൈസ് അബ്ദുൾ ജലാലിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽവെച്ച് നടന്ന സിബിഎസ്ഇ സൗത്ത് സോൺ തായ്‌ക്വോണ്ടോ മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് ഫൈസ് അബ്ദുൾ ജലാൽ നിലത്ത് വീഴുകയായിരുന്നു. പിന്നാലെ വിദ്യാർഥിക്ക് ബോധക്ഷയം സംഭവിച്ചു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വിദ്യാർഥിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് എയർലിഫ്റ്റ് ചെയ്ത് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്നു. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. വിദ്യാർഥിയുടെ തലയ്ക്ക് രക്തം കട്ടപിടിച്ചിരുന്നു.
അതേസമയം, മത്സരം നിയന്ത്രിച്ച റഫറിക്കെതിരേ പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബം രംഗത്തെത്തി. മത്സരത്തിൽ എതിർ താരം ഫൗൾ പ്ലേ കളിച്ചുവെന്നും ആ സമയത്ത് റഫറി ഇടപെട്ടില്ലെന്നുമാണ് ആരോപണം. ഫൗൾ പ്ലേയെ തുടർന്ന് കളി നിർത്താൻ വിദ്യാർഥി തന്നെ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് എതിർ താരം തലയ്ക്ക് ചവിട്ടുന്നത്. റഫറി കൃത്യസമയത്ത് മത്സരം നിർത്താൻ പറഞ്ഞില്ലെന്നും ആരോപിക്കുന്നു. സംഭവത്തിൽ സിബിഎസ്ഇ ചെയർമാന് കുടുംബം പരാതി നൽകിയിട്ടുണ്ട്.
Content Highlights: Plus-two student Faiz Abdul Jalal sustained severe head injuries during the CBSE South Zone Taekwondo Championship in Maharashtra
Published: 10 Aug 2026, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented