കോട്ടയം: മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണ് വധു.

To advertise here,

കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും വിവാഹത്തിനെത്തിയിരുന്നു.

2014-15 സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറി. 2017-ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. തൊട്ടുത്ത വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. ഇക്കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു.