കണ്ണൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ രാഹുല്‍ കെ.പി അടക്കമുള്ളവര്‍ പങ്കെടുത്തു. 2022 ജൂലായ് നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് റെക്കോഡ് തുകയുമായി സഹലിനായി രംഗത്തുള്ളത്. ഇന്റര്‍ കോണ്ടിനെന്റല്, സാഫ് കപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സഹല്‍. ഇതിനു പിന്നാലെയാണ് സഹലിനായി മോഹന്‍ ബഗാന് വലയെറിഞ്ഞത്.
അറ്റാക്കിങ് മിഡ്ഫീല്‍ഡറായി തിളങ്ങുന്ന സഹല്‍ 2017-ലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.
Content Highlights: Indian football player Sahal Abdul Samad got married
Published: 12 Jul 2023, 03:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented