കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ. 2012.3 പോയിന്റോടെ തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കി. തൃശൂർ രണ്ടാമതും മലപ്പുറം മൂന്നാമത്തുമെത്തി. തൃശൂർ 965.3 പോയിന്റ് നേടിയപ്പോൾ മലപ്പുറം 923.3 പോയിന്റ് നേടി. അത്‌ലറ്റിക്‌സിൽ മലപ്പുറം ജേതാക്കളായി.
ഗെയിംസ്, അക്വാട്ടിക്‌സ് ഇനങ്ങളിൽ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം മുന്നേറിയത്. ഗെയിംസ് ഇനങ്ങളിൽ നിന്ന് 1310 പോയിന്റാണ് തിരുവനന്തപുരം നേടിയത്. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും ഗെയിംസ് ഇനങ്ങളിൽ നേടി. അക്വാട്ടിക്‌സ് ഇനങ്ങളിൽ തിരുവനന്തപുരം 606 പോയിന്റും നേടി. അക്വാട്ടിക്‌സ് ഇനങ്ങളിൽ 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി തൃശൂർ മൂന്നാമതുമാണ്. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.
അത്‌ലറ്റിക്‌സിൽ മലപ്പുറമാണ് ജേതാക്കൾ. മലപ്പുറം 204.3 പോയിന്റോടെയാണ് ജേതാക്കളായത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം അത്‌ലറ്റിക്‌സിൽ കരസ്ഥമാക്കി. 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതുമെത്തി.
ഐഡിയൽ ഇ. എച്ച്. എസ്.എസ് കടകശ്ശേരി, കെ.എച്ച്. എം.എച്ച്.എസ് ആലത്തിയൂർ സ്‌കൂളുകളുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മലപ്പുറം ഒന്നാമത്തെത്തിയത്. അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി. 75.3 പോയിന്റോടെയാണ് ഐഡിയൽ സ്‌കൂൾ ഒന്നാമതെത്തിയത്.
Content Highlights: Thiruvananthapuram won the overall championship with 2012.3 points., Thrissur secured the second position and Malappuram finished third., Malappuram emerged as winners in the athletics category with 204.3 points., Ideal EHS Kadakassery won the school-level athletics championship for the fifth consecutive time.
Published: 31 Oct 2026, 05:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented