സിഡ്‌നി: ബെയ്ജിങ്ങിൽ നടന്ന ഹൈറോക്‌സ് മത്സരത്തിനിടയിൽ മലവിസർജനം നടത്തിയതിനുശേഷവും മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ ഹൈറോക്‌സ് അത്‌ലറ്റ് ജോവാനാ വിയറ്റ്‌റിക്. താൻ ട്രാക്കിൽ നിന്ന് പിന്മാറാത്തതിൽ ഖേദിക്കുന്നുവെന്നും മത്സരത്തിൽ ഒന്നാമതെത്തിയപ്പോൾ തനിക്ക് ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നുവെന്നും ജോവാന വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജോവാന പ്രതികരിച്ചത്.

To advertise here,

'ബെയ്ജിങ്ങിലെ മത്സരത്തിനിടെയുണ്ടായ സംഭവത്തിൽ ചൈനയിലെ ജനങ്ങളോളും സഹമത്സരാർഥികളോടും കാണികളോടും ഹൈറോക്‌സ് സംഘാടകരോടും ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. മത്സരം ആരംഭിക്കുമ്പോൾ ഞാൻ ആരോഗ്യവതിയായിരുന്നു. അസുഖം വരുമെന്ന് പ്രതീക്ഷിക്കാനുള്ള ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു. മത്സരം തുടരാനുള്ള എന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അതുമൂലമുണ്ടായ ബുദ്ധിമുട്ടുകൾക്കും തടസ്സങ്ങൾക്കും മാപ്പ് ചോദിക്കുന്നു.

ജീവിതത്തിൽ മത്സരങ്ങളേക്കാൾ വലുതായി പലതുമുണ്ട്. എപ്പോഴാണ് പിന്മാറേണ്ടത് എന്നത് ഞാൻ തിരിച്ചറിഞ്ഞു. ഈ ബഹളങ്ങളിൽ നിന്നെല്ലാം മാറി നിക്കും കുടുംബത്തിനും വേണ്ടി കുറച്ചു സമയം ഞാൻ മാറ്റിവെക്കും. സ്‌നേഹത്തോടെ, ജോ'- അവർ കുറിച്ചു.

മലവിസർജ്ജനം നടത്തിയതിന് ശേഷവും മത്സരം തുടർന്ന ജൊവാനയ്‌ക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ട്രാക്ക് മുഴുവൻ വൃത്തികേടാക്കുമ്പോൾ മറ്റ് മത്സരാർഥികളെ അത് ബാധിക്കുമെന്ന കാര്യ അവർ ഓർത്തില്ലെന്നും ആളുകൾ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൊവാന മാപ്പ് പറഞ്ഞ് പോസ്റ്റ് പങ്കുവെച്ചത്. വനിതാ വിഭാഗത്തിലെ ലോക റെക്കോർഡിനുമടയായ ജൊവാന മത്സരത്തിനിടെ കടുത്ത ശാരീരിക സമ്മർദ്ദം കാരണം നിയന്ത്രണം വിട്ട് മലവിസർജ്ജനം നടത്തുകയായിരുന്നു.

ഈ സംഭവത്തെ തുടർന്ന് അധികൃതർ ഹൈറോക്‌സ് നിയമങ്ങളിൽ വലിയ മാറ്റം കൊണ്ടുവരികയും ചെയ്തിരുന്നു. അത്‌ലറ്റിന്റെ രക്തം, ഛർദി, മൂത്രം, മലം തുടങ്ങിയവ മത്സരസ്ഥലത്തോ ഉപകരണങ്ങളിലോ പടർന്നാൽ റേസ് ഡയറക്ടർക്ക് അത്‌ലറ്റിനെ മത്സരത്തിൽ നിന്ന് പിൻവലിക്കാനുള്ള പൂർണ അധികാരം നൽകിയാണ് നിയമം മാറ്റിയത്.