ആര്‍ട്ടിഫിഷ്യല്‍ ലിഗമെന്റുകള്‍ നല്ല ബലമുള്ള സിന്തറ്റിക് ഫൈബര്‍ (പോളിസ്റ്റര്‍, പോളിഥിലീന്, കാര്‍ബണ്‍ ഫൈബര്‍) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ലിഗമെന്റുകളാണ്.

സ്‌പോർട്‌സ് താരങ്ങളുടെ കരിയറിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പരിക്കുകളിൽ ഒന്നാണ് ലിഗമെന്റ് ടിയർ. പ്രത്യേകിച്ച് കൈമുട്ട്, തോൾ, കാൽമുട്ട് എന്നിവിടങ്ങളിലെ ലിഗമെന്റ് ടിയറുകൾ താരങ്ങളെ മാസങ്ങളോളം കളത്തിന് പുറത്തിരുത്താറുണ്ട്. ലിഗമെന്റ് പുനർനിർമാണത്തിൽ രോഗിയുടെ സ്വന്തം ടെൻഡൺ അല്ലെങ്കിൽ ഡോണർ ടിഷ്യു ഉപയോഗിക്കുന്ന രീതിയാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ആർട്ടിഫിഷ്യൽ ലിഗമെന്റുകൾ (Artificial Ligaments) സ്‌പോർട്‌സ് മെഡിസിനിൽ വലിയൊരു മാറ്റമായി വന്നിരിക്കുന്നു.
ആർട്ടിഫിഷ്യൽ ലിഗമെന്റുകൾ എന്താണ്?
ആർട്ടിഫിഷ്യൽ ലിഗമെന്റുകൾ നല്ല ബലമുള്ള സിന്തറ്റിക് ഫൈബർ (പോളിസ്റ്റർ, പോളിഥിലീൻ, കാർബൺ ഫൈബർ) ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ലിഗമെന്റുകളാണ്. ഇവ ബയോകോമ്പാറ്റിബിൾ ആയതിനാൽ ശരീരം റിജെക്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. ഇതിലൂടെ സന്ധിയുടെ ഉറപ്പ് വീണ്ടെടുക്കുകയും താരങ്ങൾക്ക് വീണ്ടും സ്വാഭാവികമായ ചലനശേഷി ലഭിക്കുകയും ചെയ്യുന്നു.
ഗുണങ്ങൾ
- വേഗത്തിലുള്ള റിഹാബിലിറ്റേഷൻ: പരമ്പരാഗത ഗ്രാഫ്റ്റുകളെ അപേക്ഷിച്ച് ഇതിന് റിക്കവറി സമയം കുറവാണ്.
- ഉയർന്ന ടെൻസൈൽ സ്ട്രെങ്ത്: ഏറ്റവും കഠിനമായ സ്‌പോർട്‌സ് ആക്റ്റിവിറ്റികളിൽ പോലും ലിഗമെന്റ് സ്ഥിരത നിലനിർത്തുന്നു.
- ആവർത്തിച്ചുള്ള പരിക്കുകൾ കുറയുന്നു
- സിന്തറ്റിക് ലിഗമെന്റുകൾനല്ല ബലമുള്ളതായത് കൊണ്ട് ലിഗമെന്റ് കേടുവരുന്നതിനെ പ്രതിരോധിക്കുന്നു.
ചികിത്സയും ഭാവിയും
ആർട്ടിഫിഷ്യൽ ലിഗമെന്റ് സർജറി ആധുനിക സംവിധാനങ്ങൾ ഉള്ള പ്രത്യേക ഓർത്തോപ്പീഡിക് സെന്ററുകളിൽ ആണ് നടത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോ തെറാപ്പി, പേശികളെ ബലപ്പെടുത്തൽ, പോസ്ച്ചർ കറക്ഷൻ എന്നിവ കൂടി ഇതോടൊപ്പം നിർബന്ധമാണ്. ഭാവിയിൽ, നാനോ ഫൈബർ എൻജിനീയറിങ്, ടിഷ്യു ഇന്റഗ്രേഷൻ പോലുള്ള സാങ്കേതിക വിദ്യകൾ ആർട്ടിഫിഷ്യൽ ലികമെന്റുകളെ കൂടുതൽ മികച്ചതാക്കും.
സ്‌പോർട്‌സ് പരിക്കുകൾ ഇനി താരങ്ങളുടെ കരിയറിനെ ഇല്ലാതാക്കുന്ന ഒന്നാവില്ല. ആർട്ടിഫിഷ്യൽ ലിഗമെന്റ് സ്‌പോർട്‌സ് മെഡിസിനിലെ ഒരു പുതിയ വഴിത്തിരിവ് മാത്രമല്ല, ഭാവിയിൽ താരങ്ങളുടെ കരിയർ സംരക്ഷിക്കുന്ന പ്രധാനമാർഗങ്ങളിൽ ഒന്ന് കൂടി ആകുമെന്നതിൽ തർക്കമില്ല.
(കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയുമാണ് ലേഖകൻ)
Content Highlights: Artificial ligaments offer faster rehabilitation compared to traditional grafts., High tensile strength ensures stability during intense athletic activities., Biocompatible synthetic fibers reduce the risk of tissue rejection., Advanced surgical techniques combined with physiotherapy ensure long-term career protection for athletes.
Published: 10 Mar 2026, 08:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented