
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലുമായുള്ള പ്രണയരഹസ്യങ്ങൾ വെളിപ്പെടുത്തി ഭാവി വധുവും ഇന്ത്യൻ വംശജയുമായ വിനി രാമൻ. കോവിഡ്-19-നെത്തുടർന്നുള്ള ഐസോലേഷന് മുമ്പുള്ള ചിത്രം പങ്കുവെച്ചാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴത്തെക്കുറിച്ച് വിനി പറഞ്ഞത്.
ആദ്യമായി എന്നാണ് കണ്ടുമുട്ടിയതെന്നും എത്ര കാലമായി ഒരുമിച്ചു ജീവിക്കുന്നുവെന്നും വിനി പറയുന്നു. 2013 ഡിസംബറിൽ മെൽബൺ സ്റ്റാർസിന്റെ പരിപാടിയിൽവെച്ചായിരുന്നു വിനിയെ ആദ്യമായി മാക്സ്വെല് കണ്ടത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ആദ്യം പ്രണയം തുറന്നുപറഞ്ഞത് മാക്സ്വെല്ലാണ്. ദേഷ്യം കൂടുതലുള്ള മാക്സ്വെല് ബഹളക്കാരനാണെന്നും വിനി പറയുന്നു. എന്നാൽ വിനിയാണ് പെട്ടെന്ന് കരയുന്ന വ്യക്തി. രണ്ടു വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം.
കഴിഞ്ഞ മാർച്ച് 17-ന് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇന്ത്യൻ സ്റ്റൈലിലായിരുന്നു ചടങ്ങുകൾ. മാനസികമായ പ്രശ്നങ്ങളെ തുടർന്ന് മാക്സ്വെല് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്നത് വിനിയായിരുന്നു. അന്ന് വിനി തന്ന പിന്തുണയാണ് തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും മാക്സ്വെല് പിന്നീട് പറഞ്ഞിരുന്നു.
content highlights: Glenn Maxwells Fiancee Vini Raman Shares Relationship Secrets
Published: 11 Apr 2020, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented