പയ്യന്നൂരില്‍ നടന്ന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം

പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സഹകരണ സംഘങ്ങളിലെ ഭാരവാഹികളായ സിപിഎം പ്രവർത്തകരാണ് വേദിക്ക് മുന്നിലേക്കെത്തി പ്രതിഷേധിച്ചുകൊണ്ട് പ്രസംഗം തടസപ്പെടുത്തിയത്. മറ്റുചില പ്രവർത്തകർ പിന്നിൽ നിന്ന് കൂവിവിളിക്കുകയും ചെയ്തു.
വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് പ്രസന്നനെ ഒരു സംഘം സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഉടൻ തന്നെ കൂടുതൽ പോലീസുകാരും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും സിപിഎം പ്രവർത്തകരെ പിന്തിരിപ്പിച്ചു. അതിന് ശേഷം എംഎൽഎ പ്രസംഗം തുടർന്നു.
ഉദ്ഘാടനത്തിന് പിന്നാലെ, തന്റെ പ്രസംഗം തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉപവാസം ആരംഭിച്ചു. സഹകരണ മേഖലയിലെ യുഡിഎഫ് നേതാക്കളും എംഎൽഎയ്ക്കൊപ്പം പ്രതിഷേധിക്കുന്നുണ്ട്. പ്രസംഗം തടസപ്പെടുത്തിയ നടപടിയും പേഴ്സണൽ സ്റ്റാഫിനെ കൈയേറ്റം ചെയ്തതും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ എംഎൽഎ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സമീപകാലത്തായി മണ്ഡലത്തിലെ പല പരിപാടികളിലും സ്ഥലം എംഎൽഎയായ കുഞ്ഞിക്കൃഷ്ണനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു
Published: 18 Nov 2026, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented