മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്ലും ഇന്ത്യന്‍ വംശജയായ വിനി രാമനും വിവാഹിതരായി. വെള്ളിയാഴ്ചയായിരുന്നു വിവാഹം.
തമിഴ്നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും മെല്‍ബണിലാണ്. ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണിവര്‍. ചെന്നൈ വെസ്റ്റ് മാമ്പലത്താണ് വിനിയുടെ കുടുംബ വീട്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
2013 ഡിസംബറില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിയില്‍വെച്ചായിരുന്നു വിനിയെ ആദ്യമായി മാക്സ്വെല്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസം.
മാര്‍ച്ച് 27-ന് തമിഴ് ആചാരപ്രകാരമുള്ള വിവാഹവും നടക്കും. ഇതിന്റെ ക്ഷണക്കത്ത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.
Content Highlights: Glenn Maxwell marries girlfriend Vini Raman
Published: 19 Mar 2022, 11:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented