ടെക്‌സാസ്: മുന്‍ ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ചാമ്പ്യനും ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. 1974-ല്‍ കോംഗോയില്‍ മുഹമ്മദ് അലിയുമായി നടന്ന വാശിയേറിയ ബോക്‌സിങ് മത്സരത്തിന്റെ പേരില്‍ പ്രസിദ്ധനാണ് ഫോര്‍മാന്‍. 'റംബിള്‍ ഇന്‍ ദി ജംഗിള്‍' എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുടുംബം ഫോർമാന്റെ മരണവിവരം പുറത്തുവിട്ടത്. മരണകാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ബോക്‌സിങ് റിങ്ങിൽ 'ബിഗ് ജോര്‍ജ്'എന്ന പേരില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. 1949-ല്‍ ടെക്‌സാസിലെ മാര്‍ഷലില്‍ ജനിച്ച ഫോര്‍മാന്‍, 1968-ല്‍ മെക്‌സിക്കോയില്‍ നടന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി. 19 വയസ്സായിരുന്നു അന്ന്. 1973-ല്‍ ജമൈക്കയിലെ കിങ്സ്റ്റണില്‍ നടന്ന മത്സരത്തില്‍ ലോക ചാമ്പ്യനായ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തി. 1973-ല്‍ ആദ്യ ഹെവിവെയ്റ്റ് ചാമ്പ്യന്‍ പട്ടം നേടി. 1977-ല്‍ ജിമ്മി യങ്ങിനോട് പരാജയപ്പെട്ടതോടെ കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്കുശേഷം, തന്റെ 45-ാം വയസ്സില്‍ അദ്ദേഹം വീണ്ടും ബോക്‌സിങ് രംഗത്തേക്കുവന്നു. 1994-ല്‍ 46 വയസ്സുള്ളപ്പോൾ വിഖ്യാതനായ മൈക്കിള്‍ മൂററെ പരാജയപ്പെടുത്തിക്കൊണ്ട് ഫോര്‍മാന്‍ അദ്ഭുതം സൃഷ്ടിച്ചു. 1997-ല്‍ ബോക്‌സിങ്ങിനോട് വിട പറഞ്ഞ അദ്ദേഹം, 76 വിജയങ്ങളാണ് നേടിയത്. അഞ്ച് പരാജയങ്ങള്‍ മാത്രമാണ് കരിയറിലുള്ളത്.
Content Highlights: Boxing Legend george foreman passed away
Published: 22 Mar 2025, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented