ന്യൂഡല്‍ഹി: ഫ്രഞ്ച് ഓപ്പണില്‍ മൂന്നാംതവണയും ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം. 2024-ല്‍ തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി.ഡബ്ല്യൂ.എഫ്. ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. പാരീസില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യരായ കൊറിയയുടെ കങ് മിന്യൂക് - സിയോ സെങ്ജെ സഖ്യത്തെയാണ് തോല്‍പ്പിച്ചത്.
21-13, 21-16 സ്കോറിനാണ് ഇന്ത്യന്‍ സീഡ് താരങ്ങളുടെ വിജയം. 40 മിനിറ്റോളം പോരാട്ടം നീണ്ടുനിന്നു. ജപ്പാന്റെ തകുറോ ഹോകി - യുഗോകൊബയാഷി സഖ്യവും ചൈനയുടെ ലീ ഝെ - യാങ് പോ സുവാന്‍ സഖ്യവും തമ്മില്‍ ഞായറാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിലെ വിജയികളുമായിട്ടാണ് ഫൈനലില്‍ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിവരിക.
പാരീസ് ഒളിമ്പിക്സിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. 2024-ലെ ആദ്യ കിരീടമാണ് ഇരുവരുടെയും ലക്ഷ്യം. ഈ വര്‍ഷം രണ്ട് ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. മലേഷ്യ മാസ്റ്റേഴ്സിലും ഇന്ത്യന്‍ ഓപ്പണിലുമാണ് നേരത്തേ ഫൈനലില്‍ പരാജയപ്പെട്ടത്.
Content Highlights: french open tournament satwik chirag reached final
Published: 10 Mar 2024, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented