പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ പുറത്ത്. മുൻ ചാമ്പ്യനായ നദാൽ ആദ്യ റൗണ്ടിൽ തന്നെ തോൽവി വഴങ്ങിയാണ് പുറത്തായത്. ജർമൻ താരവും നാലാം സീഡുമായ അലക്സാണ്ടർ സ്വരേവാണ് നദാലിനെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വരേവിന്റെ ജയം. സ്കോർ- 6-3, 7-6(7-5), 6-3
ഏറെക്കാലത്തിന് ശേഷം കളിമൺകോർട്ടിലേക്ക് മടങ്ങിയെത്തിയ നദാലിന് റോളണ്ട് ഗാരോസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ സെറ്റ് തന്നെ 6-3 ന് നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം സെറ്റിൽ നദാൽ ശക്തമായി പൊരുതി. സ്കോർ 6-6 ആയതോടെ ടൈ ബ്രേക്കറിലേക്ക് നീങ്ങി. 7-5 ന് ടൈ ബ്രേക്കറിലും വിജയിച്ച് സ്വരേവ് രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിലും കാര്യമായ തിരിച്ചുവരവ് നടത്താൻ നദാലിനായില്ല. ആദ്യ സെറ്റിന്റെ ആവർത്തനമെന്നപോലെ 6-3 -ന് സെറ്റും മത്സരവും പരാജയപ്പെട്ടു.
ഇതാദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പരാജയപ്പെടുന്നത്. 2005-ൽ ഫ്രഞ്ച് ഓപ്പണിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള വെറും നാലാമത്തെ മാത്രം തോൽവിയാണിത്. 14-ഫ്രഞ്ച് ഓപ്പൺ കിരീടമുൾപ്പെടെ 22-ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാൽ നേടിയത്. 2005-മുതൽ 2008 വരെയും, 2010-മുതൽ 2014-വരെയും, 2017-മുതൽ 2020-വരെയും 2022-ലും നദാൽ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടു. നാല് യു.എസ് ഓപ്പണും രണ്ട് വീതം വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളും നേടിയിട്ടുണ്ട്. ഈ വർഷം വിരമിക്കുമെന്ന് നദാൽ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു.
Content Highlights: Rafael Nadal French Open first round loss to Alexander Zverev
Published: 27 May 2024, 11:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented