പാരീസ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിനെതിരേ പ്രതികരിച്ച് അറബ് വനിതാ ടെന്നീസ് താരം ഒന്‍സ് ജാബിയുര്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് അന്യായമാണെന്നും ഇതിനെതിരേ കൂടുതല്‍ സംസാരങ്ങള്‍ വരണമെന്നും ജാബിയുര്‍ ആവശ്യപ്പെട്ടു. മുന്‍ ലോക രണ്ടാം നമ്പര്‍ താരവും അറബ് ലോകത്തുനിന്ന് ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ വനിതാ താരവുമാണ് ഒന്‍സ് ജാബിയുര്‍.
'സാമൂഹിക മാധ്യമത്തില്‍ യുദ്ധം പിന്തുടരുന്നത് അവസാനിപ്പിച്ചു. എല്ലാ ദിവസവും കാണുന്ന വാര്‍ത്തകളില്‍ സങ്കടമുണ്ട്. ഗാസയിലെ സംഭവങ്ങളുടെ പേടിപ്പെടുത്തുന്ന വീഡിയോകള്‍ കാരണം സാമൂഹിക മാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമം നടത്തുകയാണ്', ഇരുപത്തൊന്‍പതുകാരിയായ ടുണീഷ്യന്‍ താരം വ്യക്തമാക്കി.
ഗാസയില്‍ നടക്കുന്നത് തികച്ചും അന്യായമാണ്. ലോകം ഇതേപ്പറ്റി കൂടുതല്‍ സംസാരിക്കണം. സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രയാസപ്പെടുന്നു. 2024-ലാണ് നമ്മളുള്ളത്. ഇതേക്കുറിച്ച് മൗനം അവലംബിക്കുന്ന രാജ്യങ്ങളെ കാണുമ്പോള്‍ വളരെ സങ്കടമുണ്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാം അംബാസഡറെന്ന നിലയ്ക്ക് എന്നാലാവുന്ന സഹായങ്ങള്‍ ചെയ്യുമെന്നും ജാബിയുര്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജാബിയുര്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂ.എഫ്.പി.) ഗുഡ്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്.
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതാണ് നിലവിലെ രൂക്ഷമായ സംഘര്‍ഷത്തിന് കാരണമായത്. അന്ന് 1189 ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടു. 252 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. ഇവരില്‍ 121 പേര്‍ ഗാസയിലുണ്ട്. 37 പേര്‍ മരിച്ചതായി സൈന്യം പറയുന്നു. ഇസ്രയേലിന്റെ അതിരൂക്ഷമായ തിരിച്ചടിയില്‍ 36,284 പേരാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
Content Highlights: ons jabeur wants world to speak more on unfair gaza war
Published: 01 Jun 2024, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented