
ഹാമില്ട്ടണ്: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ സൂപ്പര്‍ ഓവറില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനപ്രവാഹം. ആരാധകരും ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയാണ് രോഹിതിന് അഭിനന്ദനം അറിയിച്ചത്. ആര് അശ്വിന്, ഇര്ഫാന് പഠാന്, വിവിഎസ് ലക്ഷ്മണ്, വീരേന്ദര്‍ സെവാഗ്, ഹര്ഭജന് സിങ്ങ്...എന്നിങ്ങനെ നീണ്ടുപോകുന്നതാണ് അഭിനന്ദിച്ചവരുടെ പട്ടിക.
രോഹിത് ദൈവമാണെന്ന് തോന്നുന്നു എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ലോകത്തെ അപകടകാരിയായ ബാറ്റ്സ്മാനാണെന്ന് രോഹിത് ഒരിക്കല്‍ കൂടി തെളിയിച്ചു എന്നായിരുന്നു വിവിഎസ് ലക്ഷ്മണ്‍ന്റെ ട്വീറ്റ്.
Read More: സൂപ്പര്‍ ഓവറില്‍ ക്രീസില്‍ നില്ക്കുമ്പോള് എന്തായിരുന്നു മനസ്സില്‍?- രോഹിത് പറയുന്നു
സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തിലും സിക്സറുകള്‍ പായിച്ചാണ് രോഹിത് ഇന്ത്യക്ക് വിജയമൊരുക്കിയത്. മാന്‍ ഓഫ് ദ മാച്ചും രോഹിതായിരുന്നു. ജയത്തോടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ന്യൂസീലന്‍ഡ് മണ്ണില്‍ ട്വന്റി-20 പരമ്പര സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Cricketing fraternity reacts after Rohit Sharma performance
Published: 29 Jan 2020, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented