നാഗോയ: ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിനം ഇന്ത്യയ്ക്ക് നല്ല തുടക്കം. വുഷുവിൽ വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ഴാങ് ഷിയാവോയുവിനോട് 0-2 എന്ന സ്‌കോറിന് റോഷിബിന പരാജയപ്പെടുകയായിരുന്നു.
സെമിഫൈനലിൽ ആദ്യ രണ്ടു റൗണ്ടിൽത്തന്നെ വിജയിച്ച് റോഷിബിന ഫൈനൽ പ്രവേശം ഉറപ്പിച്ചിരുന്നു. ഏകപക്ഷീയമായിരുന്നു ജയം. ഇൻഡൊനീഷ്യയുടെ താനിയ കുകുമാനിങ്ത്യാസായിരുന്നു എതിരാളി. ആദ്യറൗണ്ടിൽ ബംഗ്ലാദേശിന്റെ ഷിഖാ ഖാത്തുനെയും ക്വാർട്ടർ ഫൈനലിൽ മകാവുവിന്റെ സിൻ ചുമാനെയും റോഷിബിനാ ദേവി തോൽപ്പിച്ചിരുന്നു.
റോയിങ്ങിൽ പുരുഷന്മാരുടെ ഡബിൾസ് സ്‌കൾസ് ഫൈനലിൽ സത്‌നം സിങ് - സൽമാൻ ഖാൻ സഖ്യം വെങ്കലം നേടി
Content Highlights: Roshibina Devi won the silver medal in the women's 60kg sanda wushu event at the Asian Games., She lost to China's Zhang Xiaoyu 0-2 in the final match., She defeated Indonesia's Thania Kusumaningtyas in the semi-finals to reach the final.
Published: 24 Sept 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented