ന്യൂഡൽഹി: ഒളിമ്പിക് ഗുസ്തിയിൽ അയോഗ്യയാക്കിയതിനെതിരേ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് നൽകിയ പരാതി തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി (സി.എ.എസ്.) പാരീസിൽ ഒളിമ്പിക് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റെൽ ഗുസ്തി ഫൈനലിൽ നൂറുഗ്രാം ഭാരം അധികമായതിനാലാണ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. ഇതോടെ മെഡൽ നിഷേധിക്കപ്പെട്ടു. ഭാരപരിധിയിൽ നേരിയ ഇളവുപോലും അനുവദിക്കാനാവില്ലെന്ന് മത്സരനിയമത്തിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ താരങ്ങൾക്കും നിയമം ഒരുപോലെയാണ്. നിശ്ചിതഭാരം നിലനിർത്തേണ്ടത് താരങ്ങളുടെ ഉത്തരവാദിത്വമാണ്.
ഫോഗട്ടിന് ഫൈനൽ മത്സരത്തിനുമുൻപ് ഭാരക്കൂടുതൽ ഉണ്ടായിരുന്നെന്ന കാര്യത്തിൽ തർക്കമില്ല. നൂറുഗ്രാം എന്നത് നേരിയ തൂക്കവ്യത്യാസമാണെന്നും മത്സരഫലത്തെ സ്വാധീനിക്കില്ലെന്നും ഫോഗട്ട് വാദിച്ചിരുന്നു. നിർജലീകരണം തടയാൻ വെള്ളം കുടിക്കേണ്ടിവന്നതും ആർത്തവപൂർവകാലത്തെ ശാരീരികപ്രശ്നങ്ങളും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ക്യൂബൻ താരം ഗുസ്മെൻ ലോപസിനൊപ്പം വെള്ളിമെഡൽ നൽകണമെന്നതായിരുന്നു ഫോഗട്ടിന്റെ ആവശ്യം.
Content Highlights: Court of Arbitration for Sport On Olympic Disqualification vinesh phogat
Published: 20 Aug 2024, 09:07 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented