ലൂസേൻ (സ്വിറ്റ്‌സർലൻഡ്): നിയമപോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ കിരീടം സെനഗലിന്. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് (സി.എ.എസ്.) സെനഗലിനെ ചാമ്പ്യൻമാരാക്കി വിധി പ്രഖ്യാപിച്ചത്.

To advertise here,

കഴിഞ്ഞവർഷം മൊറോക്കോയിൽനടന്ന ചാമ്പ്യൻഷിപ്പിലെ ഫൈനലിൽ സെനഗൽ ആതിഥേയരെ എക്‌സ്ട്രാ ടൈം ഗോളിൽ തോൽപ്പിച്ച് ജേതാക്കളായി (1-0). മത്സരത്തിനിടെ റഫറി മൊറോക്കോയ്ക്ക്‌ അനുകൂലമായി പെനാൽട്ടി വിധിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ മൈതാനം വിട്ടിരുന്നു. ഏറെ സമയത്തിനുശേഷമാണ് കളി പുനരാരംഭിച്ചത്.

ഈ സംഭവം ചൂണ്ടിക്കാട്ടി മൊറോക്കോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ കളിയിൽ 3-0 എന്ന സ്‌കോറിൽ മൊറോക്കോ വിജയിച്ചതായി പ്രഖ്യാപിച്ചു. തുടർന്നാണ് സെനഗൽ കായികകോടതിയെ സമീപിച്ചത്.