ടെക്‌സാസ്: കനേഡിയന്‍ പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ ഷോണ്‍ ബാര്‍ബര്‍ 29-ാം വയസ്സില്‍ അന്തരിച്ചു. ബാര്‍ബറുടെ ഏജന്റ് പോള്‍ ഡോയലാണ് മരണവിവരം അറിയിച്ചത്. ബുധനാഴ്ച ടെക്‌സസിലെ കിങ്സ് വുഡിലെ വസതിയില്‍ വച്ച് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് അന്ത്യം. കുറച്ച് കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
2016 ജനുവരിയില്‍ പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ ബാര്‍ബര്‍ കാനഡയുടെ റെക്കോഡ് തിരുത്തി. 2015-ല്‍ ടൊറന്റോയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടി. ആ വര്‍ഷം അവസാനം ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന ഐ.എ.എ.എഫ്. ലോക ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹം വിജയിച്ചു. 2016-ലെ റിയോ ഡി ജനൈറോയില്‍ നടന്ന ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയിരുന്നു.
പോള്‍വാള്‍ട്ടില്‍ ആറ് മീറ്ററാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഒരു കനേഡിയന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ. കോളേജ് വിദ്യാര്‍ഥിയായ ബാര്‍ബര്‍ യൂണിവേഴ്‌സിറ്റി ഓഫ് അക്രോണിന്റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ടീമില്‍ അംഗമായിരുന്നു. അവിടെ അദ്ദേഹം മൂന്ന് തവണ എന്‍.സി.എ.എ. ചാമ്പ്യന്‍ഷിപ്പ് ജേതാവായി.
Content Highlights: canadian pole vault champion shawn barber passed away at 29
Published: 19 Jan 2024, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented