നഗോയ: ഏഷ്യൻ ഗെയിംസ് 2026-ന്റെ ഒൻപതാം ദിനത്തിൽ വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പ്രമുഖ താരം മനു ഭാക്കർ പുറത്താകലിന്റെ വക്കിലാണ്. എന്നാൽ ടീം ഇനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. ഇതിനിടെ ആർച്ചറിയിൽ ഗണേഷ് മണി രത്‌നം തിരുമുരു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ റാപ്പിഡ് വിഭാഗത്തിൽ മനു ഭാക്കർ 97, 96, 99 എന്നിങ്ങനെ സ്‌കോർ ചെയ്ത് നിലവിൽ എട്ടാം സ്ഥാനത്താണ്. പ്രസിഷൻ, റാപ്പിഡ് റൗണ്ടുകളിലായി ആകെ നേടിയ 579 സ്‌കോർ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടാൻ പര്യാപ്തമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഈ ഇനത്തിൽ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷയായ ഇഷാ സിങ് റാപ്പിഡ് ആദ്യ സീരീസിൽ 98 സ്‌കോർ ചെയ്ത് മൊത്തം റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മനു ഭാക്കർ, ഇഷാ സിങ്, റാഹി സർനോബത് എന്നിവരടങ്ങുന്ന സംഘത്തിന് ടീം ഇനത്തിൽ മെഡൽ പ്രതീക്ഷയുണ്ട്.
Content Highlights: Manu Bhaker misses the individual 25m air pistol final at Asian Games 2026., Esha Singh rises to third in overall ranking, keeping team medal hopes alive., Ganesh Mani Ratnam Thirumuru advances to the archery quarter-finals.
Published: 28 Sept 2026, 07:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented