നഗോയ: ഏഷ്യൻ ഗെയിംസ് സ്‌ക്വാഷിലും ടേബിൾ ടെന്നീസിലും മെഡലുറപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി. ഹോങ്കോങ് ജോഡിയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. അതേസമയം മികസ്ഡ് ഡബിൾസിലെ മറ്റൊരു ജോഡിയായ ഹർമീത് ദേസായിയും യശ്വസിനിയും ക്വാർട്ടറിൽ ചൈനയോട് പരാജയപ്പെട്ടു.

To advertise here,

നിലവിൽ ഒരു സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഗെയിംസിന്റെ ആറാം ദിനവും ഇന്ത്യയുടെ പ്രതീക്ഷ ഷൂട്ടിങ്ങിലാണ്. അത്‌ലറ്റിക്‌സിൽ ഷോട്ട് പുട്ടും പോൾവാൾട്ടും 10000 മീറ്റർ ഓട്ടവും ഹാമർ ത്രോയും ഇന്ന് മെഡൽ നിർണയിക്കുന്ന മത്സരങ്ങളാണ്. ഇന്ത്യയുടെ പുരുഷ, വനിതാ ടീം കബഡി സെമി ഫൈനലിലും ഇന്നിറങ്ങും.