കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷസ്ഥാനത്തു നിന്ന് മൊഹ്‌സിന്‍ നഖ്‌വി പടിയിറങ്ങണമെന്ന ആവശ്യമുയര്‍ത്തി മുന്‍ രാജ്യാന്തര ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാകിസ്താന്റെ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിക്കുന്നതിനൊപ്പം ഒരു പ്രമുഖ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവാദിത്തങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നത് പ്രായോഗികമല്ലെന്ന് അഫ്രീദി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ കായികരംഗത്ത് പൂര്‍ണ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അഫ്രീദി വ്യക്തമാക്കി.
പിസിബി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അഫ്രീദി പറഞ്ഞു. അതിനാല്‍ രണ്ടും വേര്‍തിരിച്ച് കാണണം. ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കണം. പാക് ക്രിക്കറ്റിന് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സമയമാണ്. നഖ്‌വിയുടെ ഉപദേശകര്‍ അദ്ദേഹത്തെ എവിടെയും എത്തിക്കുന്നില്ല. ക്രിക്കറ്റിനെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞതാണ്. കളിയെക്കുറിച്ച് അറിയുന്ന കഴിവുള്ളവരെ ഉപദേശകരായി നിയമിക്കണമെന്നും അഫ്രീദി നിലപാടറിയിച്ചു.
ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ നഖ്‌വിയുമായി ചേര്‍ത്ത് ഉയര്‍ന്നുകൊണ്ടിരിക്കേയാണ് അഫ്രീദിയുടെ തുറന്നുപറച്ചില്‍. അഫ്രീദി നേരത്തെയും നഖ്‌വിയുടെ ഒന്നിലധികമുള്ള ചുമതലകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിസിബി ചെയര്‍മാന്‍ സ്ഥാനമെന്നത് ഒരു മുഴുവന്‍ സമയ ജോലിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും ഫൈനലില്‍ ഉള്‍പ്പെടെ മൂന്നുതവണ നേരിട്ടപ്പോള്‍, മൂന്നിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം വളരെ വ്യക്തമായി വെളിപ്പെട്ടു.
Content Highlights: Shahid Afridi Demands PCB Chairman Mohsin Naqvi's Resignation Amidst Asia Cup Fallout
Published: 01 Oct 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented