
റോം: റഫറിയോട് കയര്‍ത്തതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട് എ.എസ്.റോമ പരിശീലകന്‍ ഹോസെ മൗറീന്യോ. ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയ്‌ക്കെതിരായ മത്സരത്തിനിടെയാണ് മൗറീന്യോ റഫറിയോട് കയര്‍ത്തത്.
മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് സംഭവമരങ്ങേറിയത്. അറ്റ്‌ലാന്റയുടെ ബോക്‌സിനകത്തുവെച്ച് റോമയുടെ നിക്കോളോ സാനിയോളോയെ പ്രതിരോധതാരം കാലെബ് ഒക്കോളി വീഴ്ത്തി. എന്നാല്‍ റഫറി പെനാല്‍ട്ടി അനുവദിച്ചില്ല. ഇതില്‍ ക്ഷുപിതനായ മൗറീന്യോ റഫറിയെ ചീത്തവിളിച്ചുകൊണ്ട് ഗ്രൗണ്ടിലേക്കിറങ്ങിച്ചെന്നു.
റഫറിയോടെ വി.എ.ആര്‍ ഉപയോഗപ്പെടുത്താനായി മൗറീന്യോ ആവശ്യപ്പെട്ടു. പക്ഷേ റഫറി ഇത് കേട്ടില്ല. ഇതില്‍ അരിശംപൂണ്ട മൗറീന്യോ റഫറിയോട് മോശമായി സംസാരിച്ചു. പിന്നാലെ പരിശീലകന് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചു.
ചുവപ്പുകാര്‍ഡ് കണ്ടതോടെ മൗറീന്യോയ്ക്ക് അടുത്ത മത്സരത്തില്‍ റോമയൊടൊപ്പം ചേരാനാവില്ല. അടുത്ത മത്സരത്തില്‍ കരുത്തരായ ഇന്റര്‍ മിലാനാണ് റോമയുടെ എതിരാളി.
അറ്റ്‌ലാന്റയ്‌ക്കെതിരായ മത്സരത്തില്‍ റോമ പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍വി. ജോര്‍ജിയോ സ്‌കാള്‍വിനിയാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഇറ്റാലിയന്‍ സീരി എയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് റോമ. ഏഴ് മത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയന്റുള്ള അറ്റ്‌ലാന്റ രണ്ടാമതാണ്. തുല്യപോയന്റാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ നാപ്പോളിയാണ് പട്ടികയില്‍ ഒന്നാമത്.
Content Highlights: as roma, italian serie a, jose mourinho, football news, atlanta vs as roma, football clash, sports
Published: 19 Sept 2022, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented