
പ്യോങ്‌യാങ്: വനിതകളുടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ജേതാക്കളായതിന് പിന്നാലെ ഉത്തരകൊറിയൻ ക്ലബ്ബ് നെഗോഹ്യാങ് വിമൻസ് എഫ് സി താരങ്ങളെ അഭിനന്ദിച്ച് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ക്ലബ്ബിലെ താരങ്ങൾക്ക് ഹസ്തദാനം ചെയ്യുകയും പിന്നാലെ ആഘോഷത്തിൽ പങ്കാളിയാകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്തിടെയാണ് നെഗോഹ്യാങ് വിമൻസ് എഫ്‌സി വനിതകളുടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ കിരീടം നേടിയത്. ടൂർണമെന്റിൽ ജേതാക്കളാക്കുന്ന ആദ്യ ഉത്തരകൊറിയൻ ക്ലബ്ബായും നെഗോഹ്യാങ് എഫ്‌സി മാറി. അതിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ ഈ വീഡിയോ പുറത്തുവരുന്നത്. താരങ്ങൾക്ക് ഓരോരുത്തർക്കും കിം കൈ കൊടുത്തു. ശേഷം ക്ലബ്ബിന്റെ ആഘോഷത്തിലും അദ്ദേഹം പങ്കെടുത്തു. ഏറെ വൈകാരികമായാണ് താരങ്ങൾ കിംമ്മിന്റെ സന്ദർശനത്തോട് പ്രതികരിച്ചത്. ക്ലബ്ബിന്റെ പരിശീലകൻ കിമ്മിന് നന്ദി പറഞ്ഞു.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജപ്പാനിലെ ടോക്യോ വെർദി ബെലെസ ക്ലബ്ബിനെയാണ് ഉത്തരകൊറിയൻ ടീം മുട്ടുകുത്തിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ജേതാക്കളായതോടെ നെഗോഹ്യാങ് എഫ്‌സി അടുത്ത വർഷം നടക്കുന്ന ഫിഫ വിമൻസ് ചാമ്പ്യൻസ് കപ്പിലും മത്സരിക്കും.
Content Highlights: Naegohyang Women's FC becomes the first North Korean team to win the AFC Women's Champions League., Viral video shows Kim Jong Un celebrating the historic achievement with the team., The tournament represents Asia's premier women's club football competition.
Published: 03 Jun 2026, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented