ന്യൂഡൽഹി: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 പ്രാഥമിക റൗണ്ട് പ്ലേ ഓഫ് മത്സരത്തിൽ ബുധനാഴ്ച ഈസ്റ്റ് ബംഗാളും എഫ്‌സി ഗോവയും മത്സരിക്കാനിറങ്ങും. കൊൽക്കത്തയിൽ കുവൈറ്റി ലീഗ് റണ്ണറപ്പായ അൽ അറാബി എസ്‌സിയാണ് ഈസ്റ്റ് ബംഗാളിന്റെ എതിരാളി. എഫ്‌സി ഗോവ ‌ തുർക്‌മെനിസ്താൻ ടീം എഫ്‌കെ അർകാഡാഗിനെ നേരിടും. ജയിക്കുന്നവർ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടും.

To advertise here,

പുതിയതായി ചുമതലയേറ്റ കോച്ച് അന്റോണിയോ ലോപ് ഹബാസിന്റെ നേതൃത്വത്തിലാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. പരിക്കേറ്റ സ്പാനിഷ് സെന്റർ ബാക്ക് നാച്ചോ മോൺസ്ലാവെയുടെയും ചുവപ്പ് കാർഡ് കണ്ട ലാൽചുങ്‌നുംഗയുടെയും അഭാവം അവർക്ക് തിരിച്ചടിയാണ്. ഓസ്‌ട്രേലിയൻ മിഡ്ഫീൽഡർ ക്രിസ് ഇക്കോണോമിഡിസിനും ചെറിയ പരിക്കുണ്ട്. ഐഎസ്എല്ലിൽ കിരീടം ചൂടിയെങ്കിലും ഡ്യൂറണ്ട് കപ്പിൽ ബദ്ധവൈരികളായ മോഹൻ ബഗാനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് അവർക്ക് ക്ഷീണമായി.