ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇനി മൗറീഷ്യോ പോച്ചെറ്റിനോ പരിശീലിപ്പിക്കും. രണ്ടര വർഷത്തേക്കാണ് കരാർ. സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോച്ചെറ്റിനോയെ പുതിയ പരിശീലകനായി നിയമിച്ചത്.

To advertise here,

യുഎസ്എ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചാണ് പോച്ചെറ്റിനോ യുണൈറ്റഡിനൊപ്പം ചേർന്നത്. നേരത്തെ ടോട്ടനം ഹോട്‌സ്പർ, പിഎസ്ജി ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ട് മത്സരങ്ങളിൽക്കൂടി യുഎസ്എയുടെ പരിശീലകനായി തുടർന്ന ശേഷമാകും പോച്ചെറ്റിനോ യുണൈറ്റഡിനൊപ്പം ചേരുക.

കോൺകാഫ് നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഹെയ്തിക്കെതിരെയാണ് രണ്ട് മത്സരങ്ങളും. ആദ്യ പാദം നവംബർ 15-നും രണ്ടാം പാദം നവംബർ 18-നുമാണ് നടക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ മോശം അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 10 മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമുള്ള അവർ റെലഗേഷൻ സോണിലാണ്. അഞ്ച് സമനിലയും നാല് തോൽവിയുമായി അവർ പോയിന്റ് ടേബിളിൽ 18-ാം സ്ഥാനത്താണ്. സമീപകാലത്തൊന്നും ഇത്രയും തകർച്ച യുണൈറ്റഡ് നേരിട്ടിട്ടില്ല.