സബാ (മലേഷ്യ): ഈസ്റ്റ് ബംഗാൾ എ.എഫ്.സി വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പ്രവേശിച്ചു. പ്രാഥമിക റൗണ്ടിൽ ആതിഥേയരായ മലേഷ്യയിലെ സബാ എഫ്.സിയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ തുടർച്ചയായ രണ്ടാം വർഷവും ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കാൻ യോഗ്യത നേടുന്നത്. ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
ഈ സീസണിൽ ടീമിലെത്തിയ ഘാനാ മിഡ്ഫീൽഡർ ഒലിവിയ അനോക്യയും സൗമ്യ ഗുഗുലോത്തുമാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. അനോക്യയുടെ ഈ ടൂർണമെന്റിലെ നാലാമത്തെ ഗോളാണിത്. ഈസ്റ്റ് ബംഗാൾ നേരത്തെ രാജ്ഷാഹിയെ മടക്കമില്ലാത്ത നാലു ഗോളിനും റോവേഴ്‌സിനെ മടക്കമില്ലാത്ത പന്ത്രണ്ട് ഗോളിനും തകർത്തിരുന്നു. മൂന്നാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി.
Content Highlights: East Bengal women secure a historic spot in the AFC Women's Champions League group stage by defeating Sabah FC.
Published: 23 Aug 2026, 11:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented