ലണ്ടൻ; യുവേഫ നേഷൻസ് ലീഗിൽ കരുത്തു തെളിയിച്ച് ഇറ്റലി. ശക്തരായ ഫ്രാൻസിനെ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് തോൽപ്പിച്ചു. മറ്റുമത്സരങ്ങളിൽ നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിൻ ചെക്ക് റിപ്പബ്ലിക്കിനെയും ഇംഗ്ലണ്ട് ക്രൊയേഷ്യയെയും തോൽപ്പിച്ചു.
പിന്നിൽ നിന്ന് തിരിച്ചുവന്നാണ് ഇറ്റലി ഫ്രഞ്ച് പടയെ വീഴ്ത്തിയത്. പത്താം മിനിറ്റിൽ മൈക്കൽ ഒലിസയിലൂടെ ഫ്രാൻസ് മുന്നിലെത്തി. എന്നാൽ 26-ാം മിനിറ്റിൽ പിയോ എസ്പൊസിറ്റോയിലൂടെ ഇറ്റലി സമനില ഗോൾ നേടി. ആദ്യ പകുതി 1-1 ന് അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി ഇറ്റലി ജയമുറപ്പിച്ചു. 63-ാം മിനിറ്റിൽ ഡേവിഡ് ഫ്രാറ്റെസിയും 75-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എസ്പൊസിറ്റോയും ലക്ഷ്യം കണ്ടു.
സ്പെയിൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചത്. അലക്സ് ബയേന 39-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 96-ാം മിനിറ്റിൽ മാർക് പ്യുബിലും ഗോളടിച്ചു. തുടർച്ചയായി 44-ാം മത്സരത്തിലാണ് സ്പെയിൻ പരാജയമറിയാതെ മുന്നേറുന്നത്. ഇംഗ്ലണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയെ കീഴടക്കിയത്. മോർഗൻ റോജേഴ്സ്(24) ഹാരി കെയ്ൻ എന്നിവർ ഇംഗ്ലണ്ടിനായി വലകുലുക്കിയപ്പോൾ ക്രൊയേഷ്യയ്ക്കായി പീറ്റർ സുചിക് ഗോൾ നേടി.
Content Highlights: uefa nations league italy beat france
Published: 13 Nov 2026, 09:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented