
കൊൽക്കത്ത: ഏഷ്യൻ ചാമ്പ്യൻസ് ലീഗ് (രണ്ട്) ഫുട്ബോളിന് യോഗ്യത നേടി ഈസ്റ്റ് ബംഗാൾ. അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫിൽ കുവൈത്ത് ടീം അൽ അറബിയെ തകർത്താണ് ഐ.എസ്.എൽ. ചാമ്പ്യൻമാരുടെ മുന്നേറ്റം (4-1). നിശ്ചിതസമയത്ത് ഇരു ടീമുകളും 1-1 സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു.
അനായൊ ഇവുവാലയുടെ (78) പെനാൾട്ടി ഗോളിൽ അൽ അറബി വിജയത്തിലേക്ക് നീങ്ങവെയാണ് 90-ാം മിനിറ്റിലെ ജയ് ഗുപ്തയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചത്. അധികസമയത്ത് മുഹമ്മദ് റാഷിദ്, (108) ഡേവിഡ് ഹമർ (119) രോഹിത് ദാനു (120+1) എന്നിവർ കൊൽക്കത്താ ടീമിനായി സ്കോർ ചെയ്തു. മറ്റൊരു ഇന്ത്യൻ ടീമായ എഫ്.സി. ഗോവ തുർക്മെനിസ്താൻ ടീം എഫ്.കെ. അർക്കദാഗിനോട് തോറ്റുപുറത്തായി (3-0).
Content Highlights: East Bengal defeated Kuwaiti team Al Arabi 4-1 in the playoff to qualify for AFC Champions League Two., The match went into extra time after a 1-1 draw in regular time., Jay Gupta scored the equalizer in the 90th minute., Mohammed Rashid, David Hammar, and Rohit Danu scored in extra time., FC Goa was eliminated after losing 3-1 to FK Arkadag.
Published: 13 Aug 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented