ചെന്നൈ: ഐഎസ്എല്ലിൽ തകർപ്പൻ ജയവുമായി ചെന്നൈയിൻ എഫ് സി. മൂന്നിനെതിരേ അഞ്ചുഗോളുകൾക്ക് ചെന്നൈയിൻ ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ബ്രിസൺ ഫെർണാണ്ടസ്, ഇർഫാൻ യദ്‌വാദ് എന്നിവർ ചെന്നൈയിൻ എഫ് സിക്കായി ഇരട്ടഗോളുകൾ നേടി.
ബ്രിസൺ ഫെർണാണ്ടസിന്റെ ഇരട്ടഗോളോടെയാണ് ചെന്നൈയിൻ തുടങ്ങിയത്. താരം നാലാം മിനിറ്റിലും 18-ാം മിനിറ്റിലും വലകുലുക്കി. എന്നാൽ 29-ാം മിനിറ്റിൽ അകെ ലോബയിലൂടെ ഈസ്റ്റ് ബംഗാൾ ഒരുഗോൾ മടക്കി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റമോൺ ചെന്നൈയിനിന്റെ മൂന്നാം ഗോൾ നേടി. ആദ്യപകുതി 3-1 ന് ചെന്നൈയിൻ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ടാണ് ഈസ്റ്റ് ബംഗാൾ കളത്തിലിറങ്ങിയത്. 47-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡാനി റാമിറസ് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ നേടി. എന്നാൽ പിന്നീട് രണ്ട് ഗോളുകൾ കൂടി കണ്ടെത്തിയതോടെ ചെന്നൈയിൻ മുന്നേറി. 59, 67 മിനിറ്റുകളിൽ ഇർഫാൻ ലക്ഷ്യം കണ്ടു. 91-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ തിരിച്ചടിച്ചു. പിന്നാലെ 5-3 ന് മത്സരം അവസാനിച്ചു.
Content Highlights: indian super league results
Published: 07 Nov 2026, 09:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented