തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ ഞായറാഴ്ച കാലിക്കറ്റ് എഫ്‌സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസ് കളത്തിലിറങ്ങുന്നു. തിരുവനന്തപുരം ചന്ദ്രശേഖർ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സീസണിൽ തിരുവനന്തപുരത്ത് സ്വന്തം തട്ടകത്തിൽ സ്വന്തം ആരാധകരുടെ മുന്നിൽ വച്ചാണ് കാലിക്കറ്റ് എഫ്‌സി കൊമ്പന്മാരുടെ സെമി മോഹം തല്ലി കെടുത്തിയത്. ഇഞ്ചുറി ടൈമിൽ നേടിയ ആ രണ്ട് ഗോളുകൾക്ക് സ്വന്തം ആരാധകരുടെ മുന്നിൽ വച്ച് തന്നെ മറുപടി നൽകാനാണ് കൊമ്പൻസ് ഇത്തവണ കളത്തിലിറങ്ങുന്നത്.
കണ്ണൂർ വാരിയേഴ്‌സിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് കൊമ്പൻസ് എഫ്‌സി ഈ മത്സരത്തിനിറങ്ങുന്നത്. മൂന്ന് വിലപ്പെട്ട പോയിന്റുകൾ സ്വന്തമാക്കിയ ഈ വിജയം ടീമിന്റെ ആത്മവീര്യം വർധിപ്പിച്ചിട്ടുണ്ട്.
മുന്നേറ്റനിരയുടെ മികച്ച പ്രകടനമാണ് കൊമ്പന്മാർക്ക് ഇപ്പോൾ പ്രതീക്ഷ നൽകുന്നത്. കണ്ണൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഗോളുകൾ നേടാനായത് ടീമിന്റെ ആക്രമണനിരയുടെ മികവ് വ്യക്തമാക്കുന്നു. ഈ ഗോൾവേട്ടയുടെ തുടർച്ചയാണ് ഞായറാഴ്ചയും ടീം പ്രതീക്ഷിക്കുന്നത്. മധ്യനിരയിൽ പാട്രിക് മോട്ടയുടെ മികവും ഗോൾവലയിൽ സത്യജിത്തിന്റെ സാന്നിധ്യവും കൊമ്പൻസിന്റെ വിജയപ്രതീക്ഷകളിൽ നിർണായകമാകും. എന്നാൽ പ്രതിരോധത്തിൽ ഇപ്പോഴും വിള്ളലുകളുണ്ട്.
അതേസമയം, മലപ്പുറത്തിനെതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ കരുത്തിലാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരത്തെത്തുന്നത്. മൂന്നാം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുന്ന കാലിക്കറ്റ് എഫ്‌സി, ഒന്നാം സ്ഥാനം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാകും കളത്തിലിറങ്ങുക.
Content Highlights: Thiruvananthapuram Kombans face Calicut FC in Super League Kerala at Chandrasekharan Nair Stadium., Kombans enter the match with high morale after defeating Kannur Warriors., Calicut FC arrives at the top of the points table following a win against Malappuram.
Published: 06 Nov 2026, 09:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented