കൊച്ചി: ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന സൈറ്റ്മ നോര്മലൈസേഷന് കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന സെലെക്ഷന്‍ ക്യാമ്പിന് ശേഷമാണ് പത്തംഗ ടീമിനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിച്ച അവസാനഘട്ട പരിശീലന ക്യാമ്പിനുശേഷം വ്യാഴാഴ്ച ടീം ടോക്കിയോയിലേക്ക് തിരിക്കും.
ഫെബ്രുവരി 17-നും 18-നുമാണ് ഇന്ത്യ - ജപ്പാന് മത്സരം. ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് ജപ്പാന്. ഇന്ത്യ രണ്ടാമതും. ഈവര്‍ഷം ഒക്ടോബറില്‍ അര്‍ജന്റീനയില്‍ നടക്കുന്ന ലോക ഗ്രാന്‍ഡ്പ്രീയില്‍ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കംകൂടിയാണ് ഇന്ത്യന്‍ വനിതാ ടീമിന് ഈ ടൂര്‍ണമെന്റ്.
മലപ്പുറം വള്ളിക്കുന്ന് സ്വദേശിനിയായ ഗോള്‍ക്കീപ്പര്‍ ഇ. അപര്‍ണയാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ഏക മലയാളിതാരം. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന വനിതകളുടെ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിലും അപര്‍ണ ഇന്ത്യക്കുവേണ്ടി ഗോള്‍വല കാത്തിരുന്നു.
ടീം അംഗങ്ങള്‍: അക്ഷര റാണ, ശീതള്‍ കുമാരി, ഷെഫാലി റാവത് (ഉത്തരാഖണ്ഡ്), സംഗീത മേത്യ (വെസ്റ്റ് ബംഗാള്‍), കോമള്‍ ഗെയ്ക്വാദ് (മഹാരാഷ്ട്ര). ഗോള്‍ കീപ്പേഴ്സ്: അപര്‍ണ ഇ. (കേരളം), കേറിന് കിറുഭായ് (തമിഴ്നാട്). ഒഫീഷ്യല്‍സ്: സുനില്‍ ജെ മാത്യു (ഹെഡ് കോച്ച്), സീന സി വി (അസിറ്റന്റ് കോച്ച്/ഗോള്‍ ഗൈഡ്), നിമ്മി ജോസ് (ഫിസിയോതെറാപിസ്റ്).
Content Highlights: indian blind football team into japan
Published: 14 Feb 2024, 09:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented