ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സണ്ടർലാൻഡാണ് ചെൽസിയെ അട്ടിമറിച്ചത്. 36-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് സണ്ടർലാൻഡിന്റെ വിജയഗോൾ വന്നത്. പെനാൽറ്റിയെടുത്ത എൻസോ ലി ഫീയ്ക്ക് പിഴച്ചില്ല. ഇതോടെ സണ്ടർലാൻഡ് വിലപ്പെട്ട പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.

To advertise here,

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ലിവർപൂൾ 3-1ന് പരാജയപ്പെടുത്തി. അലക്‌സിസ് മക്കലിസ്റ്റർ, ഫ്‌ളോറിയൻ വിർറ്റ്‌സ്, അലക്‌സാണ്ടർ ഐസക് എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ക്രിസ്റ്റൽ പാലസിനായി എഡ്ഡിയും ലക്ഷ്യം കണ്ടു.