മയാമി: മേജർ സോക്കർ ലീഗിൽ വീണ്ടും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സി. തുടർച്ചയായി രണ്ടാം തവണയാണ് മെസ്സി എംഎൽഎസ്സിലെ ടോപ് സ്‌കോററാകുന്നത്. സീസണിൽ 26 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം.
അവസാനമത്സരത്തിൽ ഇന്റർ മയാമിക്കായി ഗോൾ നേടാനായില്ലെങ്കിലും ഗോൾഡൻ ബൂട്ട് മെസ്സി വിട്ടുകൊടുത്തില്ല. ഷാർലെറ്റ് എഫ്‌സിക്കെതിരായ മയാമിയുടെ മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. അതോടെ എംഎൽഎസ് ഈസ്‌റ്റേൺ കോൺഫറൻസ് സീസൺ മയാമി രണ്ടാം സ്ഥാനത്തോടെ അവസാനിപ്പിച്ചു. മെസ്സി മിന്നും ഫോം തുടർന്നതാണ് മയാമിക്ക് നേട്ടമായത്.
ഗോൾഡൻ ബൂട്ട് റേസിൽ എഫ് സി ഡാലസ് സ്‌ട്രൈക്കർ പീറ്റർ മൂസയാണ് മെസ്സിക്ക് പിന്നിൽ. 22 ഗോളുകളാണ് താരം അടിച്ചെടുത്തത്. നാഷ്‌വില്ലെയുടെ സാം സറിഡ്ജ് 21 ഗോളുകളോടെ പട്ടികയിൽ മൂന്നാമതെത്തി. കഴിഞ്ഞ സീസണിൽ 29 ഗോളുകളാണ് മെസ്സി നേടിയതെങ്കിൽ ഇക്കുറി 26 ഗോളുകളാണ് നേടിയത്. എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായി ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടവും മെസ്സി സ്വന്തം പേരിലാക്കി.
എംഎൽഎസ് ഈസ്‌റ്റേൺ കോൺഫറൻസിൽ 80 ഗോളുകളാണ് മെസ്സിയും സംഘവും അടിച്ചുകൂട്ടിയത്. 34 മത്സരങ്ങളിൽ നിന്ന് 16 ജയവും 12 സമനിലയും ആറ് തോൽവിയുമടക്കം 60 പോയന്റുമായാണ് മയാമി രണ്ടാമതെത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 77 പോയന്റുമായി നാഷ്‌വില്ലെ എഫ് സി പട്ടികയിൽ തലപ്പത്തെത്തി.
Content Highlights: Lionel Messi wins the MLS Golden Boot for the second consecutive season with 26 goals
Published: 08 Nov 2026, 10:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented