കാഠ്മണ്ഡു: 2023 അണ്ടര്‍ 19 സാഫ് കപ്പ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഭൂട്ടാനെ 2-1 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം.
ഭൂട്ടാനെതിരേ ഇന്ത്യയ്ക്ക് വേണ്ടി ഗ്യംസാര്‍ ഗോയാരിയും റിക്കി മീഠെയും ലക്ഷ്യം കണ്ടു. ജിഗ്മെ നംഗ്യെലാണ് ഭൂട്ടാനുവേണ്ടി ആശ്വാസഗോള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ചാമ്പ്യന്മാരായി. ആദ്യ മത്സരത്തില്‍ ടീം ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
സെമി ഫൈനലില്‍ ആതിഥേയരായ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. ബുധനാഴ്ചയാണ് സെമി ഫൈനല്‍ മത്സരം നടക്കുന്നത്. തോറ്റെങ്കിലും ഭൂട്ടാന്‍ സെമിയിലെത്തി. ആദ്യ മത്സരത്തില്‍ ഭൂട്ടാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. സെമിയില്‍ പാകിസ്താനാണ് ഭൂട്ടാന്റെ എതിരാളി.
Content Highlights: India Top Group To Storm Into SAFF U-19 Semi-finals
Published: 26 Sept 2023, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented