ന്യൂയോർക്ക്: ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ജർമനിയെ ഞെട്ടിച്ച് എക്വഡോർ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു എക്വഡോറിന്റെ വിജയം. ജയത്തോടെ മൂന്ന് കളികളിൽ നിന്ന് നാലു പോയന്റുമായി എക്വഡോർ നോക്കൗട്ട് ഘട്ടത്തിന് യോഗ്യത നേടി. നിൽസൺ അംഗൂളോയും ഗോൺസാലോ പ്ലാറ്റയുമാണ് എക്വഡോറിനായി സ്കോർ ചെയ്തത്. രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ മുന്നിലെത്തിയ ജർമനിക്കെതിരേ പിന്നിലായ ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് എക്വഡോർ അവരുടെ ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർത്തിരിക്കാവുന്ന ജയം നേടിയത്. ഓരോ മുന്നേറ്റങ്ങളിലും ജർമനിയെ വിറപ്പിക്കുകയായിരുന്നു എക്വഡോർ ടീം.
Content Highlights: Germany enters the match having already secured a spot in the knockout rounds., Ecuador requires at least a draw to maintain their chances of advancing., Group E final round scenarios involving Ivory Coast and Curacao., High-stakes tactical battle for group positioning.
Published: 26 Jun 2026, 01:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented