ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഇയിൽ അരങ്ങേറ്റക്കാരായ ക്യുറസോയെ തകർത്ത് ജർമനി. ഒന്നിനെതിരേ ഏഴ് ഗോളുകൾക്കാണ് അവരുടെ ജയം. ഫെലിക്സ് മേച്ച, നിക്കോ ഷ്ളോട്ടെബെക്ക്, മ്യൂസിയാല, നതാനിയൽ ബ്രൗൺ, ഡെന്നിസ് ഉണ്ടാവ് എന്നിവരാണ് ജർമനിയുടെ സ്കോറർമാർ. ലിവനോ കോമനെൻസിയയാണ് ക്യുറോസോയുടെ ആദ്യ ലോകകപ്പ് ഗോളോടെ സമനില നേടിയത്.
Updates
മത്സരം അവസാനിച്ചു
ഹാവേർട്സാണ് ഗോൾ നേടിയത്
88' ⚽ ജർമനിയുടെ ഏഴാം ഗോൾ
ഡെന്നിസ് ഉണ്ടാവാണ് സ്കോറർ
78' ⚽ജർമനിയുടെ ആറാം ഗോൾ
നതാനിയൽ ബ്രൗണാണ് അഞ്ചാം ഗോൾ നേടിയത്
67' ⚽ ജർമനിയുടെ അഞ്ചാം ഗോൾ
നിസാരക്കാരല്ല ക്യുറോസോ
.
നാലാം ഗോൾ നേടിയത് ജമാൽ മ്യുസിയാല
46' ⚽ജർമനിയുടെ നാലാം ഗോൾ
ജർമനിക്കുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകൂടി താരമായി ഗോളി മാന്വൽ ന്യൂയർ
ക്യുറോസോയ്ക്കെതിരായ ലോകകപ്പ് മത്സരം കളിക്കുമ്പോൾ 40 വയസ്സും 79 ദിവസവുമാണ് പ്രായം
ഹാഫ് ടൈം
45' ⚽ ജർമനിയുടെ മൂന്നാം ഗോൾ. ഹാവേർട്സ് പെനാൽറ്റി ഗോളാക്കി
45' ജർമനിക്ക് പെനാൽറ്റി
നീക്കോ ഷ്ളോട്ടെബക്കാണ് ജർമനിയുടെ രണ്ടാം ഗോൾ നേടിയത്
37' ⚽ ജർമനി വീണ്ടും ലീഡ് നേടി
21' ⚽ക്യുറോസോ ജർമനിക്കെതിരേ ഗഷാൾ നേടി
ജർമനിയുടെ ഗോൾ നേടിയ ഫെലിക്സ് മേച്ചയുടെ ആഹ്ലാദം

ഫെലിക്സ് മേച്ചയാണ് ഗോൾ നേടിയത്
5' ⚽ജർമനി ഗോൾ നേടി
മത്സരം ആരംഭിച്ചു
ടീമുകൾ ദേശീയഗാനം ആലപിക്കുന്നു
ഹൂസ്റ്റൺ സ്റ്റേഡിയത്തിലെ ജർമൻ ടീമിന്റെ ഡ്രസ്സിങ് റൂം

ഹൂസ്റ്റണിലെത്തിയ ആരാധകർ

ക്യുറോസോ ടീം

ജർമൻ ഗോളി മാന്വൽ ന്യൂയറിന്റെ അഞ്ചാം ലോകകപ്പാണിത്
ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമെന്ന് ജർമൻ കോച്ച് യൂലിയൻ നാഗുൽസ്മാൻ
ക്യുറോസോ ടീമില്‍ ഒരാള്‍ മാത്രമാണ് നാട്ടില്‍ ജനിച്ചത്. 25 കളിക്കാര്‍ നെതര്‍ലന്‍ഡ്സില്‍ നിന്നുള്ളവര്‍
ക്യുറോസോവിന്റെ ആദ്യ ലോകകപ്പ് മത്സരമാണിത്
ജർമൻ ടീം പരിശീലനം

Published: 14 Jun 2026, 09:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented