ഒല്ലൂർ (തൃശ്ശൂർ): സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ റിജോൺ ജോസ് മടങ്ങി. കോഴിക്കോട് ഗാന്ധിറോഡ് ഫ്ളൈഓവറിൽ നടന്ന അപകടത്തിൽ തൃശ്ശൂരിന് അഭിമാനമായിരുന്ന ആ ഫുട്‌ബോൾ താരം യാത്രയായപ്പോൾ കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ് അസ്തമിച്ചത്.
തലോർ ദീപ്തി ഹയർ സെക്കൻഡറി സ്‌കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് റിജോൺ കാൽപ്പന്തിന്റെ ലോകത്തേക്കെത്തുന്നത്. സ്‌കൂളിൽ ഫുട്‌ബോൾ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമിടുക്കന്റെ മികവ് പെട്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. സെപ്റ്റംബർ ആറിനായിരുന്നു റിജോണിന്റെ പിറന്നാൾ. സഹപാഠികൾ പിറന്നാൾ ആശംസകൾ നേരുമ്പോഴും ഫുട്‌ബോൾ തിരക്കിലായിരുന്നു റിജോൺ. കൂലിപ്പണിക്കാരനായിരുന്ന പിതാവ് ജോസ് മകന്റെ ഒരോ ചുവടുവെപ്പും അഭിമാനത്തോടെ കണ്ടിരുന്നു. 20 വർഷമായി ജോസും കുടുംബവും വാടകവീടുകളിലാണ് താമസിക്കുന്നത്. ആദ്യം ഒല്ലൂരിലും പിന്നീട് തലോരിലും താമസിച്ച കുടുംബം നാലുവർഷം മുൻപാണ് ആനക്കല്ല് അമ്പാടി നഗറിലെത്തി താമസം തുടങ്ങിയത്.
Also Read: കോഴിക്കോട് ബൈക്ക് അപകടം; കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം
ഒല്ലൂർ ആനന്ദ് ബാബുവാണ് റിജോണിന്റെ പരിശീലകൻ. ഏഴാം ക്ലാസ്സുകാരൻ റിജോണിന്റെ മികവുകണ്ട് ആനന്ദ് ബാബു തന്നെയാണ് സ്റ്റോപ്പർ ബാക്ക് ആക്കിയത്. 2024-ൽ കാലിക്കറ്റ് എഫ്.സി. ടീം സൂപ്പർ ലീഗ് കേരളയിൽ കിരീടം നേടുമ്പോൾ റിജോണിന്റെ പ്രകടനം കോഴിക്കോട്ടുകാരുടെയും മനം കവർന്നു. ശ്രീഭൂമി എഫ്.സി., ജോർജ് ടെലിഗ്രാഫ് എഫ്.സി., എഫ്.സി. ഡെക്കാൻ, ഫോഴ്‌സ കൊച്ചി എഫ്.സി. എന്നീ ക്ലബ്ബുകളിലും, കൊൽക്കത്ത ഫുട്ബോൾ ലീഗിലും കർണാടക സൂപ്പർ ഡിവിഷൻ ലീഗിലും റിജോൺ നിറസാന്നിധ്യമായിരിന്നു.
Content Highlights: Promising footballer Rijohn Jose tragically died in a flyover accident in Kozhikode., He played for prominent clubs including Calicut FC, Sri Bhumi FC, and Forca Kochi FC., His family has been living in rented houses for 20 years, with hopes pinned on his football career.
Published: 22 Sept 2026, 08:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented